ബത്തേരി : റിട്ടയേര്‍ഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റര്‍ രചിച്ച ‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ബത്തേരി രൂപത അദ്ധ്യക്ഷന്‍. ഡോ: ജോസഫ് മാര്‍ തോമസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ഒ.കെ ജോണി പ്രകാശനം ചെയ്തു. വയനാടിന്റെ രേഖപ്പെടുത്തിയ കാര്‍ഷിക ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ അമ്പത്തി അഞ്ചോളം പേരുടെ ജീവിതാനുഭവങ്ങളാണ് രചയിതാവ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. വയനാടിന്റെ കാര്‍ഷിക ചരിത്രവും വര്‍ത്തമാനകാലവും രേഖപ്പെടുത്തന്നത് കൂടാതെ മൂന്ന് തലമുറകള്‍ പിന്നിടുന്ന കൃഷിയനുഭവങ്ങളില്‍ ആദിവാസി വിഭാഗങ്ങളുടെ അദ്ധ്വാനവും പങ്കാളിത്തവും എടുത്തു പറയുന്നു. സി.കെ സഹദേവന്‍, കെ.സി റോസക്കുട്ടി ടീച്ചര്‍, അരപ്പറ്റ.സി.എം.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് ബിന്ധ്യ ബിനു, ബ്ലസ്സി മരിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







