നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്.
ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കടുവാശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് കൂടുവെച്ച് കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.








