കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.സ്ഥിരതാമസക്കാരായ ആളുകളുടെയും യു ഡി എഫ് ജനപ്രതിനിധികളുടെ പേരുകൾ നീക്കം ചെയ്യാൻ വ്യാജ പരാതികൾ നൽകി വോട്ടർമാരെ അധിക്ഷേപിക്കുകയാണ് സി പി എം ചെയ്തതെന്നും യു ഡി എഫ് ചുണ്ടിക്കാട്ടി. സി പി എം ഭീഷണിക്ക് ജില്ലാതല ഉദ്യോഗസ്ഥർ വഴങ്ങി സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ശക്തമായ തുടർനടപടികളുമായി മുന്നോട്ടു പോകും. ചെയർമാൻ അബ്ദുള്ള വാഴയിൽ അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാള ൽ, സിസി തങ്കച്ചൻ,വിസി അബൂബക്കർ, പി സി അബ്ദുള്ള, പി പി റെനീഷ്, ശോഭനകുമാരി, പി എൽ ജോസ്, കെ കെ മുഹമ്മദലി, സി കെ ഇബ്രായി, പി ഇ വിനോജ്, എം.സി മോയിൻ എന്നിവർ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







