മൊബൈല്‍ ഫോണ്‍ ഉപയോഗം അധികമാവേണ്ട, കേള്‍വിശക്തിതന്നെ നഷ്ടമായേക്കാം

എറെനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കേള്‍വി ശക്തിതന്നെ നഷ്ടമാവാന്‍ ഇത് കാരണമാവാം. രണ്ടു വിധത്തിലാണ് മൊബൈല്‍ ഉപയോഗം ചെവിയെ ബാധിക്കുന്നത്. തെര്‍മല്‍ ഇഫക്ടും റേഡിയേഷനും.
ഒരുമണിക്കൂറില്‍ കൂടുതല്‍ ദിവസവും മൊബൈല്‍ ഉപയോഗിച്ചാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കേള്‍വി ശക്തി കുറഞ്ഞുവരുമെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓഡിയോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘റിസേര്‍ച്ച് ഇന്‍ ഓട്ടോ ലാരിന്‍ഗോളജി’ എന്ന അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ തലയ്ക്കുപെരുപ്പ്, ചെവിവേദന, മരവിപ്പ്, തലകറക്കം തുടങ്ങിയവ ഉണ്ടാവുന്നത് തെര്‍മല്‍ ഇഫക്ടിന്റെ ഫലമാണ്. റേഡിയേഷന്‍ മൂലം ചെവിയില്‍ രാസമാറ്റങ്ങള്‍ വരെയുണ്ടാവാം കോക്ലിയ കോശങ്ങളെ ദോഷകരമായി ബാധിക്കാം. മാഗ്നറ്റിക് റേഡിയേഷന്റെ ഫലമായി കേള്‍വി ശക്തി വര്‍ഷംതോറും കുറഞ്ഞുവരികയും ചെയ്യും. ലോകത്ത് ഇപ്പോള്‍ത്തന്നെ 360 ദശലക്ഷം പേര്‍ക്ക് കേള്‍വിക്കുറവുണ്ട്. ഇതില്‍ 12 ശതമാനം പേര്‍ യുവജനങ്ങളാണ്. മൊബൈലിന്റെ അമിതോപയോഗം തുടര്‍ന്നാല്‍ ഇത് 10 വര്‍ഷത്തിനുള്ളില്‍ ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ കേള്‍വിശക്തിയെയും മൊബൈല്‍ ഫോണ്‍ ഉപയോഗം ദോഷകരമായി ബാധിക്കുന്നുണ്ട്. മ്യൂസിക് പ്ലയറില്‍ക്കൂടി പാട്ടു കേള്‍ക്കുന്നതുകൊണ്ടും ദീര്‍ഘ സംഭാഷണങ്ങളുടേതുപോലെ തന്നെയുള്ള ദോഷങ്ങളുണ്ടാവുമെന്ന് പഠനം വ്യക്തമാക്കുന്നു. ഒരേ വ്യക്തിയില്‍ത്തന്നെ സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്ന ചെവിയുടെ കേള്‍വിശക്തി മറ്റേ ചെവിയെക്കാള്‍ കുറവായിരിക്കും.
ഫോണ്‍ ഉപയോഗിക്കുന്ന സമയം കുറച്ചാല്‍ തകരാര്‍ തനിയെ പരിഹരിക്കപ്പെട്ടുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തകരാര്‍ ബാധിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. 85 ഡി.ബിക്കുമുകളിലുള്ള ഏതു ശബ്ദവും ചെവിക്കുഹാനികരമാണ്. ആഗോളമായി അംഗീകരിക്കപ്പെട്ട ഫോണുകള്‍ പോലും കേള്‍വിക്ക് ഹാനികരമായ ശബ്ദം പുറപ്പെടുവിക്കാന്‍ പ്രാപ്തിയുള്ളവയാണ്. (അതായത് 120 ഡെസിബെല്‍ വരെ.)പശ്ചാത്തല ശബ്ദങ്ങള്‍ ഉള്ള സാഹചര്യങ്ങളിലും യാത്രചെയ്യുമ്പോഴും മറ്റും ഫോണിന്റെ ശബ്ദം കൂട്ടാനുള്ള പ്രവണതയുണ്ടാവും. ഇതും ആന്തരിക കര്‍ണത്തിന്റെ ശ്രവണ കോശങ്ങളെ പ്രതികൂലമായി ബാധിക്കും.

മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്തിക്കുക.

ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, ഇതുവഴി ഏറെ നേരം പാട്ടുകേള്‍ക്കരുത്.

കഴിയുന്നിടത്തോളം ഫോണിന്റെ ലൗഡ് സ്​പീക്കര്‍ ഉപയോഗിക്കുക

ഒരേ ചെവിയില്‍ ഫോണ്‍വെച്ച് സംസാരിക്കാതിരിക്കുക.

ലാന്‍ഡ് ലൈന്‍ ഉപയോഗം വര്‍ധിപ്പിക്കുക.

കേള്‍വി പ്രശ്‌നമുള്ളവര്‍ക്ക് ശ്രവണ സഹായികള്‍ നല്കുക

തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സതേടുക.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.