തിരഞ്ഞെടുപ്പ് ചിത്രം വ്യക്തം 18 പേര്‍ മത്സര രംഗത്ത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4 പേരുമാണ് മത്സരരംഗത്തുളളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ തിങ്കളാഴ്ച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ ഒരു പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ഇ.ആര്‍ സന്തോഷ് കുമാറാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്.

നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേരും പാര്‍ട്ടിയും , ചിഹ്നം ക്രമത്തില്‍;

മാനന്തവാടി :
1. ഒ.ആര്‍ കേളു (സി.പി.ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം,
2. പി.കെ ജയലക്ഷമി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
3. പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി) – താമര
4. വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) – ആന
5. ബബിത ശ്രീനു (എസ്.ഡി.പി.ഐ) – താക്കോല്‍
6. കേളു കെ.കെ (സ്വതന്ത്രന്‍) – സ്റ്റെതസ്‌ക്കോപ്പ്
7. ലക്ഷമി (സ്വതന്ത്ര) – പൈനാപ്പിള്‍

കല്‍പ്പറ്റ :
1. അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി) – ആന
2. അഡ്വ. ടി.സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. സുബീഷ്. ടി.എം (ബി.ജെ.പി) – താമര
4. എം.വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍) – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
5. സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – കുടം.
6. .ശൈലേഷ്.കെ (സ്വതന്ത്രന്‍) – കുട
7. ടി.സിദ്ദിഖ് (സ്വതന്ത്രന്‍) – ഗ്ലാസ് ടംബ്ലര്‍

സുല്‍ത്താന്‍ ബത്തേരി :
1. സി.കെ ജാനു (ബി.ജെ.പി) – താമര
2. ഐ.സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) -കൈ
3. എം.എസ് വിശ്വനാഥന്‍ (സി.പി.ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
4. ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍) – ഓട്ടോറിക്ഷ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.