എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും :എം.വി. ശ്രേയാംസ് കുമാർ

കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികൾ സമ്പൂർണമാക്കി എല്ലാവർക്കും കുടിവെള്ളമെന്ന ദൗത്യം പൂർത്തിയാക്കുമെന്ന് കല്പറ്റ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. ജലസാക്ഷരതയും ജലജനാധിപത്യവും കേരളീയ സമൂഹം ചർച്ചക്കെടുത്ത പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായിരിക്കെ അച്ഛൻ എം.പി. വീരേന്ദ്രകുമാർ പറഞ്ഞത് ‘കുടിവെള്ളമടക്കമുള്ള പ്രാദേശിക വിഭവങ്ങളുടെ അവകാശം ജനങ്ങൾക്കാണെന്നാണ്. ലോകജലദിനത്തിൽ ഈ വാക്കുകളാണ് ഓർമയിലെത്തുന്നത്.

മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക എന്നത് ഉത്തരവാദിത്വമായാണ് കാണുന്നത്. ചെറു നീർത്തടങ്ങളെയും ജലാശയങ്ങളെയും സംരക്ഷിച്ചു കൃഷിക്കും മറ്റിതര ജലസേചന ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ലക്കിടിയടക്കം മുഴുവൻ സ്ഥലങ്ങളിലും ട്രീ ബാങ്കിങ്ങിന് പ്രാധാന്യം നൽകി ജലലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജി.യെ അനുസ്മരിച്ചാണ് തിങ്കളാഴ്ച എം.വി. ശ്രേയാംസ് കുമാർ സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. തന്റെ അച്ഛൻ എം.പി. വീരേന്ദ്രകുമാറിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു എ.കെ.ജി. കൊടുംതണുപ്പിലും കഠിനമായ ചൂടിലും ഡൽഹിയിൽ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും ഭീഷണികൾക്കൊന്നും മുട്ടുവളയ്ക്കാതെ കൃഷിക്കാർ അവരുടെ അവകാശത്തിന് പൊരുതുമ്പോൾ മാനവസ്‌നേഹത്തിന്റെ മൂന്നക്ഷരം – എ.കെ.ജി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നുവെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. നൂറുകണക്കിന് ഇടതുമുന്നണി പ്രവർത്തകരും പൊതുജങ്ങളുമാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എല്ലായിടത്തും എത്തുന്നത്. മുക്കംകുന്ന് എം.വി. ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറുമായാണ് ഇടതുമുന്നണി പ്രവർത്തകർ സ്വീകരിച്ചത്. വടുവൻചാൽ, നെടുംകരണ, റിപ്പൺ, അരപ്പറ്റ, നെടുമ്പാല, മുക്കംകുന്ന,് നെല്ലിമാളം, വാഴവറ്റ, കാക്കവയൽ, മുട്ടിൽ, പരിയാരം, മടക്കിമല, കമ്പളക്കാട്, കണിയാമ്പറ്റ, കൂടോത്തുമ്മൽ, വരദൂർ, കരണി, അരിമുള, നടവയൽ, നെല്ലിയമ്പം എന്നിവിടങ്ങളിൽ രണ്ടാം ദിനം സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി.

ചൊവ്വാഴ്ച പര്യടനം നടത്തുന്ന സ്ഥലങ്ങൾ, സമയം എന്ന ക്രമത്തിൽ : പെരുന്തട്ട (9.00), പുത്തൂർവയൽ (9.15), തുർക്കി (9.30), എമിലി (10.00), പുളിയാർമല (10.30), മുണ്ടേരി (11.00), വെങ്ങപ്പള്ളി (11.15), പിണങ്ങോട് (3.00), കാരാറ്റപ്പടി (3.15), കോട്ടത്തറ (3.30), വണ്ടിയാമ്പറ്റ (3.45), മൈലാടി (4.00), കുറുമ്പാലക്കോട്ട (4.15), വെണ്ണിയോട് (4.30), വാളൽ (4.45), മെച്ചന (5.00), ചേരിയംകൊല്ലി (5.15), ബാങ്ക്കുന്ന് (5.30), കുപ്പാടിത്തറ(6.00).

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.