തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ദുരിതങ്ങള്‍ നേരിട്ടറിഞ്ഞും ടി.സിദ്ദീഖ്

പൊഴുതന: തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും, പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടും, ദുരിതങ്ങള്‍ നേരിട്ടറിഞ്ഞും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദീഖ്. പൊഴുതന പഞ്ചായത്തിലെ വിവിധ തോട്ടങ്ങളിലെ പ്രചാരണ പര്യടനത്തിനിടെയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞത്. കാലങ്ങളായി പരിഹരിക്കപ്പെടാത്ത നീറുന്ന നിരവധി പ്രശ്‌നങ്ങളാണ് തൊഴിലാളികള്‍ നിരത്തിയത്. വേതന വര്‍ദ്ധനവ്, പാര്‍പ്പിടം ഉള്‍പ്പെടെയുള്ള പരിഹരിക്കപ്പെടാത്ത അനേകം ദുരിതങ്ങള്‍ സ്ത്രീ അടക്കമുള്ള തൊഴിലാളികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്‍പില്‍ നിരത്തുകയുണ്ടായി. പാറക്കുന്ന്, പെരിങ്കോട, കല്ലൂര്‍, അച്ചൂര്‍, അച്ചൂര്‍ ഫാക്ടറി എന്നിവിടങ്ങളിലെത്തിയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

തിരിഞ്ഞെടുക്കപ്പെട്ടാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സിദ്ദിഖ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ തോട്ടം മേഖലകളിലും സിദ്ദിഖ് നേരിട്ടെത്തിയിരുന്നു. എം.എം ജോസ്, സുനീഷ് തോമസ്, ശശീ അച്ചൂര്‍, കെ.വി ഉസ്മാന്‍, എബിന്‍ മുട്ടപ്പള്ളി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.