കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന മൊബൈല്‍ അദാലത്ത് പര്യടനം തുടങ്ങി. വൈത്തിരി താലൂക്കിലെ പര്യടനം മാര്‍ച്ച് 24 മുതല്‍ 29 വരെ നടക്കും. 24 ന് മുപ്പൈനാട് പഞ്ചായത്ത് ഹാളിലും, 25ന് പൊഴുതന കമ്മ്യൂണിറ്റി ഹാളിലും, 26 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാളിലും 27ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളിലും് 29ന് പടിഞ്ഞാറത്തറ ജി.എല്‍.പി തെങ്ങുംമുണ്ട സ്‌കൂളിലുമാണ് മൊബൈല്‍ അദാലത്ത് സേവനം ഉണ്ടാകുക. പൊതുജനങ്ങള്‍ക്കായി നടത്തുന്ന അദാലത്തില്‍ പരാതിയുളളവര്‍ രാവിലെ 10.30 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







