നിയമസഭാ തിരഞ്ഞെടുപ്പിന് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ 115 ജീവനക്കാര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, മൈക്രോ ഒബ്സര്‍വര്‍മാരുടെ ചുമതലകളും, ഇവിഎം-വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനവും വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, നോഡല്‍ ഓഫീസര്‍ ഇ.സുരേഷ് ബാബു, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ജൂനിയര്‍ സുപ്രണ്ട് ഉമ്മര്‍ അലി തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






