ആബ്സന്റീ വോര്‍ട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ട് മാര്‍ച്ച് 26 മുതല്‍; ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവര്‍, വികലാംഗര്‍ എന്നിവര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിങ് മാര്‍ച്ച് 26 മുതല്‍. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവരില്‍ അര്‍ഹരായ സമ്മതിദായകര്‍ക്ക് പ്രത്യേക പോളിങ് ടീം ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും വീടുകളിലെത്തിക്കും.

പോളിങ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ്. ആയോ തപാലിലോ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ സമ്മതിദായകരെ വരണാധികാരികള്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. മൈക്രോ ഒബ്സര്‍വര്‍, രണ്ടു പോളിങ് ഓഫിസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വിഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണു പോസ്റ്റല്‍ വോട്ടിങ്ങിനായി വീടുകളിലേക്ക് എത്തുന്നത്.
കോവിഡ് പോസിറ്റിവായും ക്വാറന്റൈനില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുന്നതിനു പ്രത്യേക പോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ ബൂത്ത് ലെവല്‍ ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് പോസ്റ്റല്‍ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദര്‍ശിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും നടപടിക്രമങ്ങള്‍ ആരംഭിക്കുക. തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി തുടക്കത്തില്‍ സമ്മതിദായകനോടു വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, ഗം തുടങ്ങിയവയും കൈമാറും.
വോട്ടര്‍ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. ഈ പ്രക്രിയ വിഡിയോയില്‍ ചിത്രീകരിക്കും. പോസ്റ്റല്‍ വോട്ടിങ് കംപാര്‍ട്ട്മെന്റില്‍വച്ച് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്നത് ഒരു കാരണവശാലും വിഡിയോയില്‍ ചിത്രീകരിക്കില്ല.

വോട്ടറില്‍നിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പറുകള്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമില്‍ സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടര്‍ ഇത് ഇലക്ഷന്‍ കമ്മിഷനു കൈമാറുകയും ചെയ്യും.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.