വാട്ട്സ്ആപ്പില്‍ ഈ സന്ദേശം ലഭിച്ചവര്‍ ജാഗ്രതേ..!

വാട്ട്സ്ആപ്പില്‍ ഈ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ജാഗ്രത നിര്‍ദേശം. ആമസോണിന്‍റെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഒരു സര്‍വേയില്‍ പങ്കെടുക്കാമോ എന്നതാണ് പ്രധാനമായും ഈ സന്ദേശത്തിന്‍റെ ഭാഗം. ആമസോണിന്‍റെ 30മത് വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മാനം ലഭിക്കും എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ ഈ സന്ദേശം കണ്ട്, യെസ് എന്ന് ഉത്തരം നല്‍കിയാല്‍ പണവും സ്വകാര്യ വിവരങ്ങളും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘ആമസോണിന്‍റെ 30 വാര്‍ഷിക ആഘോഷം, എല്ലാവര്‍ക്കും സൌജന്യ സമ്മാനം’ എന്നപേരിലാണ് സന്ദേശം വരുന്നത്. ഇതിനൊപ്പം സര്‍വേയ്ക്ക് എന്ന പേരില്‍ ഒരു യുആര്‍എല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താലാണ് ഒരു സര്‍വേ പേജിലേക്കാണ് പോകുന്നത്. ഇവിടെ വിവിധ ചോദ്യങ്ങള്‍ ചോദിക്കുന്നു. ശരിക്കും ആമസോണിന്‍റെ സൈറ്റിന്‍റെ ലേ ഔട്ടിലാണ് ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്.

ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍, നിങ്ങള്‍ക്ക് മുന്‍പില്‍ വിവിധ ബോക്സുകള്‍ വരും. അതില്‍ ഒന്ന് സമ്മാനമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഈ സര്‍വേയുടെ ചോദ്യം അഞ്ച് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യണമെന്നാണ് പിന്നീട് പറയുന്നത്. ഈ സ്കാം സന്ദേശം കൂടുതല്‍ ഗ്രൂപ്പുകളില്‍ എത്തിക്കാനുള്ള ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ രീതി.

ഇത്തരം സന്ദേശത്തില്‍ അതിന്‍റെ യുആര്‍എല്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് വലിയ തട്ടിപ്പാണെന്ന് മനസിലാകും. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ https://ccweivip.xyz/amazonhz/tb.php?v=ss161651 എന്ന യുആര്‍എല്‍ ആണ് വൈറലാകുന്നത്

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.