മുഖ്യമന്ത്രിക്കൊപ്പം വന്ന കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ

കൊല്ലം : പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം എത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ. കുന്നത്തൂർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.

പാർട്ടിപ്രവർത്തകർക്കിടയിലൂടെ വന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടന്നു വരുകയായിരുന്നു എം.എൽ.എ. പെട്ടെന്നാണ് മുന്നിൽ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ പാഞ്ഞെത്തി എം.എൽ.എയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ചത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിലക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് പിന്നിലേക്ക് മാറി ഉദ്യോഗസ്ഥൻ ആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

അതേസമയം സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് എതിർ സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ അഭിപ്രായപ്പെട്ടു.ഇരുപത് വർഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോൻ, ഈ നാടുമുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ലക്സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവീർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

എം.എൽ.എയെ തിരിച്ചറിയാൻ കഴിയാഞ്ഞത് കൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. എം.എൽ.എയെപ്പോലും ആക്രമിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്മാരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.