സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,29,13,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4553 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 251, കണ്ണൂര്‍ 191, കൊല്ലം 171, എറണാകുളം 165, തിരുവനന്തപുരം 106, തൃശൂര്‍ 131, ആലപ്പുഴ 115, കോട്ടയം 97, കാസര്‍ഗോഡ് 91, മലപ്പുറം 98, പത്തനംതിട്ട 76, പാലക്കാട് 27, ഇടുക്കി 57, വയനാട് 36 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 128, കൊല്ലം 155, പത്തനംതിട്ട 114, ആലപ്പുഴ 95, കോട്ടയം 145, ഇടുക്കി 58, എറണാകുളം 326, തൃശൂര്‍ 139, പാലക്കാട് 74, മലപ്പുറം 220, കോഴിക്കോട് 243, വയനാട് 32, കണ്ണൂര്‍ 140, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,84,585 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്

കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (രാഷ്ട്രീയ ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കല്‍പ്പറ്റ ടൗണില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.