തൊണ്ടര്‍നാട് മട്ടിലയത്ത് വോട്ട് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് മാവോയിസ്റ്റനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്തെ ബൂത്തുകളില്‍ അതീവ സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള. പോസ്റ്ററിന്റെ ഉറവിടം അന്വേഷിച്ച് വരികയാണെന്നും, ജനങ്ങള്‍ക്ക് ഭയപ്പാടില്ലാതെ വോട്ടുചെയ്യാനുള്ള സുരക്ഷ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. 124 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്ന ബാധിതമായി കണ്ടെത്തിയത്. ഇവ ഉള്‍പ്പെടെ 412 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






