മാനന്തവാടി:രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനം
മാതൃകാപരമാണെന്ന്  മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപോസ്
മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.  തുടർച്ചയായ 11–ാം വർഷവും പീഡാനുഭവ
വാരം ടീം ജ്യോതിർഗമയ രക്തദാന വാരമായി ആചരിക്കുന്നതിന്റെ ജില്ലാ തല
ഉദ്ഘാടനം   മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നിർവഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം.  41-മത് തവണ രക്തംദാനം നൽകിയ ജ്യോതിർഗമയ
കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി സെന്റ്
ജോർജ് യാക്കോബായ സുറിയാനിപള്ളി വികാരി ഫാ. ഡോ. കുരിയക്കോസ്
വെള്ളച്ചച്ചാലിൽ, തൃശ്ശിലേരി മാർ ബസേലിയോസ് പള്ളി വികാരി ഫാ. സിബിൻ
താഴത്തേക്കുടി, ഫാ. ജോർജ് നെടുംതള്ള്ളിൽ, ഫാ. എൽദോ മനയത്ത്,  ബ്ലഡ്
ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ.  ബിനിജ മെറിൻ ജോയ്, നഗരസഭാ കൗൺസിലർ സിനി
മാറ്റമന, സൺഡേ സ്കൂൾ ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, വി.സി. ജോസ് വണക്കൂടി,
ബിനേഷ് പഠിക്കാട്ട്, തോമസ് പൊട്ടനാനിക്കൽ, ജിജി വർഗീസ്, വിനീത്
തൃശ്ശിലറി, ബിനോയ് കണ്ടത്തിൽ, വിപിൻ പൗലോസ്, പി.യുയ അനീഷ് എന്നിവർ
പ്രസംഗിച്ചു.
   മാർച്ച് 26 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ മാനന്തവാടി,
കൽപറ്റ, ബത്തേരി, മേപ്പാടി  ബ്ലഡ് ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ
അധ്യാപകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തും

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






