കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 472 പേരാണ്. 225 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3300 പേര്. ഇന്ന് വന്ന 29 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1496 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 38421 സാമ്പിളുകളില്‍ 36866 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 35596 നെഗറ്റീവും 1270 പോസിറ്റീവുമാണ്.

വെറ്ററിനറി സര്ജന് നിയമനം.
ജില്ലാ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്ജന് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, തിരിച്ചറിയല്‍ രേഖ, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി ജൂണ്‍