നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പന്‍ ആദിവാസി ഊരുകളില്‍ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പന്‍ കോളനിയിലെ വോട്ടര്‍മാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികള്‍, പോളിങ് ശതമാനം കുറവുള്ള മേഖലകള്‍ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളില്‍ വോട്ട് കുഞ്ഞപ്പന്‍ എത്തുക.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്