മാസ്‌കും വാക്‌സിനും സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയ്ക്ക് എങ്ങനെ കൊവിഡ് വന്നു..? ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഡോ.മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

വാക്‌സിന്‍ എടുത്ത പലര്‍ക്കും രോഗം സ്ഥിരീകരിച്ചത് പലരിലും ആശങ്കയുണ്ടാക്കുന്നുവെന്നും എന്നാലും വാക്‌സിന്‍ എന്തുകൊണ്ട് എടുക്കണമെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് മനോജ് വെള്ളനാട് പങ്കുവെച്ചത്.

‘ഓരോ വാക്‌സിനെ പറ്റി പറയുമ്പോഴും നമ്മള്‍ അതിന്റെ എഫിക്കസി 75% അല്ലെങ്കില്‍ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്‌സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്‌സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്‌സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്ന്’, മനോജ് ഫേസ്ബുക്കിലെഴുതി.

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രി മാസ്‌ക് ഉപയോഗിച്ചിരുന്നു. ആദ്യ ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. എന്നിട്ടും കൊവിഡ് വന്നത് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

1. ഓരോ വാക്‌സിനെ പറ്റി പറയുമ്പോഴും നമ്മള്‍ അതിന്റെ എഫിക്കസി 75% അല്ലെങ്കില്‍ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്‌സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്‌സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്‌സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്ന്..

2. അദ്ദേഹത്തിന്റെ മകള്‍ നേരത്തേ പോസിറ്റീവായിരുന്നു. അവരില്‍ നിന്നായിരിക്കാം അദ്ദേഹത്തിനും പകര്‍ന്നത്. വീട്ടില്‍ അധികമാരും മാസ്‌ക് വയ്ക്കില്ലല്ലോ, ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് അറിയും വരെ.മറ്റൊന്ന്, അദ്ദേഹം സാധാ തുണി മാസ്‌കാണ് വച്ചു കണ്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത് സമ്പര്‍ക്കം വരുമ്പോള്‍ ആ മാസ്‌കിനും ഏതാണ്ട് 30-40% പ്രതിരോധമേ നല്‍കാന്‍ കഴിയൂ. അങ്ങനെയും, മാസ്‌ക് വച്ചിരുന്നാലും, ചിലപ്പോള്‍ രോഗം പകര്‍ന്ന് കിട്ടാം.

3. അദ്ദേഹം 1 ഡോസ് വാക്‌സിനേ എടുത്തിരുന്നുള്ളൂ. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് ഈ പറയുന്ന 70-80% പ്രതിരോധം ലഭിക്കുക. ഇത്രയും പ്രതിരോധം ഇപ്പോള്‍ അദ്ദേഹത്തിനുണ്ടാവില്ല.

4. 2 ഡോസ് വാക്‌സിനും എടുത്ത നിരവധി പേര്‍ക്ക് ഇതിനകം രോഗം വന്നതിനെ പറ്റിയുള്ള ആശങ്കയും ഇതിനൊപ്പം ചേര്‍ക്കാം. പിന്നെന്തിന് വാക്‌സിന്‍ എന്നാണ് പലരുടെയും ചോദ്യം. അതിന്റെ ഉത്തരം,
a)വാക്‌സിന്‍, നിങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ 75-80% വരെ പ്രതിരോധം നല്‍കും (നേരത്തെ പറഞ്ഞത് തന്നെ)
b) വാക്‌സിനെടുത്തവരില്‍ ഇനിയഥവാ രോഗം വന്നാലും ഗുരുതരപ്രശ്‌നങ്ങളുണ്ടാവുന്നത് 95% വരെ തടയും. ചെറിയ കാര്യമല്ല.
c) വാക്‌സിനു ശേഷം രോഗം പിടിപെട്ടാലും മരിക്കാനുള്ള സാധ്യത 99-100% വരെ തടയും.

ഇതൊക്കെ കൊണ്ടാണ് വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് പറയുന്നത്. അങ്ങനെ സമൂഹത്തില്‍ വാക്‌സിനെടുത്തിട്ടോ അല്ലാതെയോ പ്രതിരോധശേഷിയുള്ളവര്‍ 60-70% ആവുമ്പോള്‍ രോഗം പതിയെ കെട്ടടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷെ അതിപ്പോഴും 10%-ല്‍ താഴെയാണെന്നതാണ് സത്യം.

ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലാണ്. അതിവിടെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇനിയെങ്കിലും നമ്മളെല്ലാം കുറച്ചൂടി ജാഗ്രത പാലിക്കണം. പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വേഗം നെഗറ്റീവായി, ആരോഗ്യവാനായി കര്‍മ്മനിരതനാകാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു..

മനോജ് വെള്ളനാട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),

വിദ്യാർത്ഥികളെ അനുമോദിച്ചു.

കാവുംമന്ദം:കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ് ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.

വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം

ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം:എ.യൂസഫ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.