കുറുവ ദ്വീപ് നാളെ തുറക്കും;ഒരു ദിവസം 1150 പേർക്ക് പ്രവേശനം

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്. കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം. രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

വനം വകുപ്പ് വനംവകുപ്പ് നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതി കേസില്‍ കക്ഷിചേരുകയും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കാന്‍ വിധിയായത്. അപൂര്‍വത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ വന്നിരുന്ന കേന്ദ്രമാണിത്. പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനവും ഏര്‍പ്പെടുത്തി. ദ്വീപിലേക്ക് പ്രവേശിക്കാന്‍ 50 പേര്‍ക്കിരിക്കാവുന്ന ചങ്ങാടം നിര്‍മിച്ചു. ദ്വീപിനുള്ളില്‍ നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലി നിര്‍മിച്ചു. കാലപ്പഴക്കത്താല്‍ തകര്‍ന്ന ഇരിപ്പിടങ്ങളും ഫോട്ടോഗ്യാലറികളുംപുനര്‍നിര്‍മിച്ചുവരുന്നു.ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി. ഒട്ടേറെപ്പേര്‍ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളില്‍ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റര്‍ അകലത്തില്‍ ഗൈഡുകളെ നിയോഗിക്കും. പാക്കം-കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവര്‍ഷത്തോളം തൊഴില്‍ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് കുളിക്കാന്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കും.പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടല്‍.

പാക്കംചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാല്‍വെളിച്ചം, മാനന്തവാടി, പുല്‍പള്ളി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തല്‍. കുറുവ അടച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി. ഒട്ടേറെപ്പേര്‍ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളില്‍ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റര്‍ അകലത്തില്‍ ഗൈഡുകളെ നിയോഗിക്കും. പാക്കം കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവര്‍ഷത്തോളം തൊഴില്‍ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് കുളിക്കാന്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കും.

പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വര്‍ധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടല്‍. പാക്കംചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാല്‍വെളിച്ചം, മാനന്തവാടി, പുല്‍പള്ളി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തല്‍. കുറവ അടച്ചതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *