മതിയായ രേഖകള്‍ ഇല്ലാതെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണം മുത്തങ്ങയില്‍ പൊലിസ് പിടികൂടി. 1996250 രൂപയാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും വന്ന ലോറിയില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.