ആരവങ്ങളില്ലാതെ അത്തം:ആഘോഷങ്ങൾ നിയന്ത്രണങ്ങളോടെ.

മലയാളിക്കിന്ന് അത്തം. ഇനിയുള്ള പത്ത് നാൾ മഹാമാരിക്കാലത്തെ തിരുവോണത്തിനായുള്ള കാത്തിരിപ്പ്. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.എപ്പോഴും നമ്മൾ പറയും ഗൃഹാതുരതയുടെ ഓർമ്മയുണർത്തുന്ന ഓണക്കാലത്തെ കുറിച്ച്. ഇത്തവണ അത് വെറും പറച്ചിൽ മാത്രമല്ല. വീട്ടിലേക്കൊതുങ്ങുകയാണ് ഈ ഓണക്കാലം. ഓർമ്മകളിലെ ഓണത്തിന് വിട നൽകി. പൂ തേടി പറമ്പിലും തൊടിയിലും കൂട്ടംകൂടിയലയുന്ന കുട്ടിക്കാലത്തിന്‍റെ കാഴ്ച നഷ്ടമാകുന്ന ഓണം. കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം കോവിഡൊന്നുമില്ലാതെ പൂത്ത് നില്‍പ്പുണ്ട്.

മാവേലി മന്നൻ ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിന്‍റെ ഓർമ്മയിൽ മുറ്റത്തും ഉമ്മറത്തും പൂക്കളങ്ങൾ നിറയും. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാള്‍ പൂക്കളം തീര്‍ക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.

മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ

കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ

‘ഡിജിറ്റൽ എടവക’ – വയനാടിന് മാതൃക സംഷാദ് മരയ്ക്കാർ

Mഎടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ്

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.