കുന്നമ്മലങ്ങാടി ക്ഷീരോത്പാദക സംഘം കോവിഡ് സമാശ്വസമായി ക്ഷീര കര്‍ഷകര്‍ക്ക് പാലിന് അധിക വില നല്‍കുന്നു.2019 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ സംഘത്തില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 90 പൈസ വീതവും ജൂലൈ 1 മുതല്‍ 31 വരെ പാലളന്നവര്‍ക്ക് 1.50 രൂപ വീതവുമാണ് തുക അക്കൗണ്ടിലേക്ക് നല്‍കുക. 922897 രൂപയാണ് ഇതിനായി മാറ്റിവെച്ചത്. യോഗത്തില്‍ പ്രസിഡന്റ് എം.രാധാകൃഷണ്ന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സുമേഷ്, കെ.എം.സുമേഷ്, ജി.ബേബി എന്നിവര്‍ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.