കൊവിഡ് വ്യാപനം രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന.
1918 ൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ടാണ് ഇല്ലാതായത്.എന്നാൽ സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡിനെ ചെറുക്കാൻ രണ്ട് വർഷം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.