ഇന്നലെ രാത്രി 8 മണിയോടെയാണ് സായുധരായ 5 പേരടങ്ങുന്ന സംഘം നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലെ രാമന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ സ്ത്രീകളും രണ്ടു പുഷന്‍മാരും ഉള്ളതായി പറയുന്നു. അര മണിക്കൂര്‍ ഇവര്‍ കോളനിയില്‍ ചിലവഴിച്ച ശേഷം അരിയും മറ്റു സാധനങ്ങളുമായി കാട്ടിലേക്ക് പോയി.
ജയണ്ണ, സുന്ദരി , ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണെത്തിയതെന്നാണ് സൂചന പോലീസ് അന്വേഷണം ആരംഭിച്ചു

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.