കൊറോണ മഹാമാരിയോടുള്ള പോരാട്ടത്തിനിടയിൽ ലോകത്തോട് വിടപറഞ്ഞ ആരോഗ്യപ്രവർത്തക അശ്വതിയുടെ വേർപാടിൽ വയനാട് നാഷണൽ സർവീസ് സ്കീം കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു.
വടുവൻച്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2012-14 കാലയളവിൽ എൻ.എസ്.എസ് വളണ്ടിയറായിരുന്നു അശ്വതി. അനുശോചന യോഗത്തിൽ എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ: ജേക്കബ് ജോൺ മുഖ്യാതിഥിയായിരുന്നു. ഉത്തരമേഖലാ പ്രോഗ്രാം കൺവീനർ മനോജ് കുമാർ.കെ., ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ ബിനേഷ് പി.ജെ , പ്രിൻസിപ്പാൾ ആൻസി ചെറിയാൻ , പി.എ.സി മെമ്പർ ഹരി. എ, അഷ്റഫ് അലി, അതുല്യ തുടങ്ങിയവർ സംസാരിച്ചു.അശ്വതി ഭാരവാഹിയായിരുന്ന റിപ്പണിലെ സമന്വയം ഗ്രന്ഥശാല ഭാരവാഹികളും, അടുത്ത ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ അശ്വതിയെ അനുസ്മരിച്ചു. പി.ടി.എ പ്രസിഡൻ്റ് ഹരിദാസൻ പി.സി അധ്യക്ഷനായിരുന്ന യോഗത്തിൽ , പ്രോഗ്രാം ഓഫീസർ സക്കീർ ഹുസൈൻ വി സ്വാഗതവും വളണ്ടിയർ ലീഡർ അനില റോയ് നന്ദിയും പറഞ്ഞു.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406