കമ്പളക്കാട് :കളഞ്ഞു കിട്ടിയ സ്വര്‍ണ മാല ഉടമസ്ഥന് നല്‍കി യുവാവ് മാതൃകയായി.കമ്പളക്കാട് ടൗണിലെ ഓട്ടോ സ്റ്റന്റ് പരിസരത്ത് നിന്നും വീണ് കിട്ടിയ രണ്ടര പാവനോളം വരുന്ന സ്വര്‍ണ മാല ഉടമസ്ഥനെ എല്‍പ്പിച്ചു കമ്പളക്കാട് കോട്ടേക്കാരന്‍ അബൂട്ടിയുടെ മകന്‍ ഷെരിഫ്
മാതൃകയായത്.കമ്പളക്കാട് ടൗണിലെ ഓട്ടോ ഡ്രൈവറായ പി.വി ബിനുവിന്റെതായിരുന്നു മാല.വീണ് കിട്ടിയ മാല കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് കൈമാറിയത്.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406