കമ്പളക്കാട് : കോവിഡ് 19 ൻ്റെ വ്യാപനത്തെ തുടർന്ന് വീടുകളിൽ നിന്നും ഓൺലൈൻ സംവിധാനങ്ങളിലൂടെ പഠന പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ഗൂഗിൾ മീറ്റിലൂടെ പെരുന്നാൾ ദിന സന്ദേശവും ആശംസയും നേർന്ന് അൽ മദ്റസത്തുൽ അൻസാരിയ്യയിലെ ഉസ്താദുമാർ “ത്യാഗ സ്മരണയിലായ് ഒരു പൊൻപുലരി” എന്ന പ്രമേയത്തിൽ “ജശ്നെ ഈദ്” സംഘടിപ്പിച്ചു. സി.പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി എ.അഷ്റഫ് ഫൈസി പനമരം ബലിപെരുന്നാൾ സന്ദേശ പ്രഭാഷണം നടത്തി. ഇബ്റാഹിം നബിയുടെയും സകുടുംബത്തിൻ്റെയും ത്യാഗനിർഭരമായ ജീവിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് ഇന്ന് നാം നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും പരീക്ഷണങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് ഇലാഹീ സ്മരണയിലായ് ജീവിതം നയിക്കാനാവണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് കുട്ടി ഹസനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുഹൈൽ സ്വാലിഹി ആശംസ നേർന്ന് സംസാരിച്ചു.
മൊയ്തൂട്ടി ഫൈസി,അഷ്റഫ് മുസ്‌ലിയാർ,മുസ്തഫ മുസ്‌ലിയാർ,സാജിദ് വാഫി,സംബന്ധിച്ചു.
സദർ മുഅല്ലിം ആസിഫ് വാഫി ആമുഖവും സി.പി അഷ്റഫ് ഫൈസി പച്ചിലക്കാട് നന്ദിയും പറഞ്ഞു.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







