ജൂലൈ 29ന് ബുധനാഴ്ച രാവിലെ 9 മണിക്കും 11 മണിക്കും ഇടയിൽ ബത്തേരി ഫെയർലാൻഡ് ആശുപത്രിയിലെ ഒ.പിയിൽ എത്തിയവർ സ്വയം നീരിക്ഷണത്തിൽ പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഈ സമയം ആശുപത്രിയിൽ കോവിഡ് 19 സ്ഥീരികരിച്ച് രോഗി ചികിത്സക്കെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിരീക്ഷണത്തിൽ പോകുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും അറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







