മാനന്തവാടി:കണിയാരം പാലാകുളി തോമ്പ്രക്കുടി ബാലസുബ്രഹ്മണ്യന്‍ കാര്‍ത്യായനി ദമ്പതികളുടെ മകനും മഹാരാഷട്ര പൂനെയില്‍ സ്വകാര്യ കമ്പനി നടത്തിവന്നിരുന്നതുമായ ടി.ബി പ്രസാദ്(39) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് കോവിഡ് 19 സ്ഥിരീകരിച്ച പ്രസാദ് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞയാഴ്ച്ച മുതല്‍ ഗുരുതരാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സന്ധ്യയും കോവിഡ് രോഗബാധിത ആയിരുന്നുവെങ്കിലും രോഗമുക്തി നേടി. ഏക മകന്‍ നന്ദകിഷനെ നേരത്തേ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നതിനാല്‍ കുട്ടി ഇവിടെ ബന്ധുക്കളുടെ കൂടെയാണുള്ളത്.സംസ്‌ക്കാരം പൂനയില്‍ തന്നെ നടത്തുമെന്നാണ് ബന്ധുകളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ 23 വര്‍ഷമായി പ്രസാദ് പൂനയില്‍ താമസിച്ചു വരികയായിരുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







