കൊവിഡ്‌ രോഗിയെ ആംബുലൻസിന് കാത്ത് നിന്ന് സമയം കളയാതെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.

അമ്പലപ്പുഴ : കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കോവിഡ് രോഗിയെ ആംബുലൻസിന് കാത്ത് നിന്ന് സമയം കളയാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ പ്രർത്തിക്കുന്ന കോവിഡ് ഡൊമിസിലറി കെയർ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം.97 രോഗികളുള്ള സെൻ്ററിൽ രാവിലെ 8.15 ഓടെയാണ് വാളൻ്റിയർമാരായ അശ്വിൻ കുഞ്ഞുമോൻ രേഖ പി മോൾ എന്നിവർ എത്തിയത്. പി പി ഇ കിറ്റ് ധരിച്ച ഇരുവരും ചേർന്ന് താഴത്തെ നിലയിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി നൽകുന്നതിനിടെ, മൂന്നാം നിലയിൽ കഴിയുന്ന അമ്പലപ്പുഴ കരൂർ സ്വദേശിയായ യുവാവ് അവശനിലയിലാണന്ന് മറ്റൊരു രോഗി അവരെ അറിയിച്ചത്. ഉടൻകോവണി കയറി മൂന്നാം നിലയിലെത്തിയ അശ്വിനും രേഖയും യുവാവിനെ താങ്ങിയെടുത്ത് താഴെ എത്തിച്ച് ടേബിളിൽ കിടത്തി.

ശാസമെടുക്കാൻ ഏറെ പ്രയാസപ്പെടുകയും കണ്ണ് പുറത്തേക്കു തള്ളി വരുകയും ചെയ്‌ത യുവാവിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും എത്തിച്ചേരാൻ പത്ത് മിനിട്ട് എടുക്കുമെന്ന് അറിഞ്ഞു. തുടർന്ന് ബൈക്കിൽ 50 മീറ്ററിനുള്ളിലുള്ള സാഗര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്‌ത രോഗിയെ പിന്നീട് ഓക്‌സിജൻ സംവിധാനമുള്ള ആംബുലൻസ് വരുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

പ്രത്യക്ഷത്തിൽ രോഗ ലക്ഷണമില്ലാത്തവരും വീടുകളിൽ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമില്ലാത്തവരുമായ കോവിഡ് രോഗികൾക്ക്, താമസ സൗകര്യവും യഥാസമയം ഭക്ഷണവും ലഭ്യമാക്കുന്നതിനായി ഏപ്രിൽ 30നാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡൊമിസിലറി കെയർ സെൻ്റർ ആരംഭിച്ചത്.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

‘കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല’: വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.