ലോക്ഡൗൺ നിലവിൽ വന്ന സംസ്ഥാനത്ത് യാത്രാപാസിന് നിബന്ധനകളായി. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും.
കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാനാണ് പാസ്
∙തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം
ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് നൽകും
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങൾക്കും പാസിന് അപേക്ഷിക്കാം
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്
അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്‍ പ്രാബല്യത്തിലായി. പൊലീസ് പരിശോധന കര്‍ശനം.







