കൊവിഡ് ;ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്..?

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വർധിച്ചു വരുന്ന രോഗികളുടെ എണ്ണം മൂലം ആശുപത്രിയിൽ വേണ്ടത്ര ബെഡുകളും ഓക്സിജനും ഉണ്ടാവാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഉടനീളം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ ചികിത്സ വേണ്ടവർക്ക് മാത്രമേ മെഡിക്കൽ ഉദ്യോഗസ്ഥർ അത് ശുപാർശ ചെയ്യുന്നുള്ളു. അല്ലാത്തവർക്ക് ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിക്കുന്നത്. ഹോം ക്വാറന്റൈൻ ചെയ്യുമ്പോൾ മറ്റു ആളുകൾക്ക് രോഗം പടരാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കുക എന്നുള്ളത് നമ്മുടെ കർത്തവ്യം ആണ്. കാരണം രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് പൂർണമായും അറിയാമോ..? നോക്കാം…

കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശ സംബന്ധിയായ രോഗം ഇല്ലെങ്കിൽ കൂടി രോഗികൾ ആയവരൊക്കെ ഒരു പൾസ് ഓക്സിമീറ്റർ കയ്യിൽ കരുതുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പൾസ് ഓക്സി മീറ്റർ ഉപയോഗിച് ഓക്സിജൻ ലെവൽ ഇടയ്ക്കിടയ്ക്ക് പരിശോധിക്കാവുന്നതാണ്. ഓക്സിജൻ ലെവൽ 95 ൽ കുറവാണെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. ഹോം ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്നുള്ളത് തീർച്ചപ്പെടുത്താൻ നമ്മുടെ വീട്ടിൽ അറ്റാച്ച്ഡ് ബാത്രൂമും വായു സഞ്ചാരമുള്ള മുറിയും ഉണ്ടോ എന്ന് നോക്കിയാൽ മതി. രോഗിക്ക് ഭക്ഷണം സമയാസമയം യാതൊരു വിധത്തിലുമുള്ള ഇടപഴകലുകൾ ഇല്ലാതെ വേണം നൽകാൻ. രോഗിയടക്കം വീട്ടിലെ എല്ലാവരും മാസ്ക്കും സാനിറ്റയ്‌സറും ഉപയോഗിക്കുക.രോഗിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടെന്ന് തോന്നുന്ന വ്യക്തിയും ഏഴു ദിവസത്തിന് ശേഷം പരിശോധനക്ക് വിധേയമാകണം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കൊവിഡ് രോഗികളുടെ എണ്ണത്തിൽ വന്ന മാറ്റം മൂലം ഇപ്പോൾ രോഗികളായി ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരും പത്തു ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല. വീണ്ടും എന്തെങ്കിലും രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം അത്തരക്കാർ ടെസ്റ്റ് ചെയ്താൽ മതിയാകും. ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ റിവേഴ്‌സ് ക്വാറന്റൈൻ കൂടി കഴിഞ്ഞതിനു ശേഷം അയാൾക്ക് പതിനേഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ക്വാറന്റൈൻ അവസാനിച്ചു എന്ന് കരുതി അത് വീണ്ടും രോഗം വരില്ല എന്നോ ഇനി ധൈര്യമായി പുറത്തിറങ്ങാൻ കഴിയും എന്നോ സങ്കൽപ്പിക്കരുത്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.