പനമരം:ലോക്ക്ഡൗണ്‍ നാലാം ദിനത്തിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് പൊലീസ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പൊതുവെ നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. യാത്ര രേഖകള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ആശുപത്രി അവശ്യവുമായി പുറത്തിറങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. ചികിത്സ രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതേസമയം അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകള്‍ കൂടി വരികയാണ്. വളരെ അത്യാവശ്യമുളള യാത്രയാണെന്ന് ബോധ്യപ്പെടുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഇ-പാസ് അനുവദിക്കുന്നുള്ളൂ.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ