സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി.പി.എസ് ഘടിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016ൽ നിവിൽ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് നടപ്പിലാക്കിയിരുന്നത്. യാത്രാ വാഹനങ്ങളിൽ മാത്രം ജി.പി.എസ് ഘടിപ്പിച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിർദ്ദേശം നൽകി

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ