കൊല്ലത്ത് വീട്ടമ്മയെ മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു; ഒടുവില്‍ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം.

കൊല്ലം : വിദേശത്ത് ജോലിയുടെ വിസയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീട്ടമ്മയെ മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ചുറ്റികകൊണ്ട് തലക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം ചടയമംഗലം മേയില്‍ സ്വദേശി അജിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിക്ക് വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് അജി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് ഒറ്റക്ക് താമസിക്കുന്ന അജി യുവതിയെ കഴിഞ്ഞ ഒമ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഇയാള്‍ വീട്ടമ്മയെ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നിരന്തര പീഡനത്തിന് ഇരയാക്കി. മൂന്നാം നാള്‍ അജിയുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അജിയെ അറസ്റ്റ് ചെയ്തു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ

വാഹനാപകടത്തിൽ 11 പേർക്ക് പരിക്ക്

പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.