സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌ ജൂൺ 1ന്‌ ആരംഭിക്കും.

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജൂൺ ഒന്നിന്‌ ഡിജിറ്റലായി ക്ലാസ്‌ ആരംഭിക്കും.
പ്രഖ്യാപനം പുതിയ സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന്‌ ശേഷം ഉണ്ടാകും. ഒമ്പതാം ക്ലാസുവരെ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഓർമിപ്പിക്കുന്ന ബ്രിഡ്‌ജ്‌ കോഴ്‌സുകളായിരിക്കും ആദ്യം.
പത്താം ക്ലാസിൽ ബ്രിഡ്‌ജ്‌ കോഴ്‌സുണ്ടാകില്ല. ഒരേ സമയം കേന്ദ്രീകൃത ക്ലാസുകളും സ്‌കൂൾ തലത്തിൽ അധ്യാപകർ നേരിട്ട്‌ നടത്തുന്ന ഓൺലൈൻ ക്ലാസുകളും വേണമെന്ന നിർദേശവുമുണ്ട്‌.

തുടർച്ചയായ വിലയിരുത്തൽ നടത്തുന്ന വിധത്തിലാകണം ക്ലാസ്‌ ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതി ശുപാർശയിൽ കൈറ്റ്‌ വ്യക്തമാക്കി. ഓരോ ഡിജിറ്റൽ ക്ലാസിനും മുന്നോടിയായി അഞ്ച്‌ മിനിറ്റ്‌ ദൈർഘ്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള നിർദേശങ്ങളും ഉണ്ടാകും.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.