മുംബൈയിലുണ്ടായ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പെട്ട് വയനാട് സ്വദേശി മരിച്ചു. കല്‍പ്പറ്റ പള്ളിക്കുന്ന് ജോമിഷ് ജോസഫ് പുന്നന്താനം (36) മരണപ്പെട്ടത്.ബാര്‍ജ് അപകടത്തില്‍ 22 പേര്‍ മരിച്ചു. 65 പേരെ കണാതായി. ജോമീഷിന് ഭാര്യയും, രണ്ട് കുട്ടികളുമുണ്ട്. ജാസ്മിന്‍ ഏക സഹോദരിയാണ് . മൃതദേഹം തുടര്‍ നടപടികള്‍ക്കുശേഷം ഏച്ചോം ക്രിസ്തുരാജ ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.
അപകടത്തിൽ പി-305 ബാർജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 38 പേരെക്കൂടി കണ്ടെത്താനുണ്ട്. മൂന്നുദിവസം നീണ്ട കഠിനപ്രയത്നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എൻ.എസ്. കൊച്ചി എന്ന കപ്പൽ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.