ദേശീയ നേത്ര ദാന പക്ഷാചരണം സെപ്റ്റംബർ 8 വരെ

വയനാട് ജില്ല ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ദേശീയ അന്ധതാ നിയന്ത്രണ സമിതിയും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗവും ചേർന്ന് ഈ വർഷത്തെ നേത്ര ദാന പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തുന്നു. ആശുപത്രികളിൽ മരണാസന്നരായി കിടക്കുന്ന രോഗികളുടെ കണ്ണുകൾ അവരുടെ ബന്ധുക്കളുടെ അനുവാദത്തോടെ ശേഖരിക്കുകയും നേത്രപടല അന്ധത ബാധിച്ചവർക്ക് വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നതിന് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ വർഷത്തെ പക്ഷാചരണത്തിൻറെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ എട്ടാം ക്ലാസ് മുതൽ +2 വരെയുള്ള വിദ്യാർഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. നേത്രദാനം മഹാദാനം എന്ന പ്രമേയം ആസ്പദമാക്കി മൊബൈലിലോ കമ്പ്യൂട്ടറിലോ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ JPEG ഫോർമാറ്റിൽ npcbwyd@gmail.com എന്ന ഇ- മെയിലിലോ 9947935414 എന്ന വാട്സ്ആപ്പ് നമ്പറിലോ സെപ്റ്റംബർ 1ന് രാത്രി 9:00 മണിക്ക് മുമ്പ് അയച്ചു തരേണ്ടതാണ്. പോസ്റ്ററിനോടൊപ്പം അയക്കുന്ന ആളുടെ വിലാസവും ഫോൺ നമ്പറും ചേർക്കേണ്ടതാണ്.

പരിപാടിയോടനുബന്ധിച്ച് സെപ്റ്റംബർ നാലിന് വൈകുന്നേരം 3 മണിക്ക് ബഹു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള IAS ഉദ്ഘാടനം നിർവ്വഹിക്കുന്ന വെബിനാറിൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്. ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങൾ നേടുന്ന രചനകൾക്ക് യഥാക്രമം 1500/- , 1000/- , 500/- രൂപ സമ്മാനമായി ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9947935414 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.