ചുണ്ടേൽ:അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തി.പള്‍സ് എമര്‍ജന്‍സി ടീം കേരള ചുണ്ടേല്‍ യൂണിറ്റ്, ആരോഗ്യ വകുപ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണം നടത്തിയത്. എച്ച്.എം.എല്‍ ചുണ്ടേല്‍, ആനപ്പാറ എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കിയത്. ഷമീര്‍ ചുണ്ടേല്‍ ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ് സക്കീര്‍ വി.പി, സെക്രട്ടറി റംഷിദ് ലിയ എന്നിവര്‍ സംസാരിച്ചു.
ചുണ്ടേല്‍ എസ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസര്‍ അധ്വയിദ് മേനോന്‍ തൊഴിലാളികള്‍ക്ക് മാസ്‌ക് വിതരണവും നടത്തി.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ