കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിൽ സമിതി അംഗങ്ങൾ വീട്ടുമുറ്റ പ്രതിഷേധം നടത്തി.ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, കോവിഡ് മാനദണ്ഡം പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക ഇളവ് പ്രഖ്യാപിക്കുക, വ്യാപാര മേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.തുടർന്ന് ഏരിയാ കമ്മിറ്റികൾ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ മെയിൽ ആയി നിവേദനം അയക്കുകയും ചെയ്തു.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ