മാനന്തവാടി നഗരസഭ കമ്യൂണിറ്റി കിച്ചണിലേക്ക് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ സഹായ ഹസ്തം.ഒരു നേരെത്തെ ഭക്ഷണം നൽകിയാണ് പ്രസ്സ് ക്ലബ്ബ് സാമൂഹ്യ അടുക്കളയ്ക്ക് സഹായമേകിയത്.കൊവിഡ് കാലത്ത് നിർദ്ധനർക്കും കൊവിഡ് രോഗികൾക്കും അശരണർക്കും ഭക്ഷണം നൽകുന്നതിനു വേണ്ടിയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായ സഹകരണത്തോടെ സാമൂഹ്യ അടുക്കള ആരംഭിച്ചത്.ദിവസങ്ങളായി ഈ സാമൂഹ്യ അടുക്കളയിൽ നിന്നും നിരവധി ആളുകൾക്കാണ് ഭക്ഷണം നൽകി വരുന്നത്.വ്യക്തികൾ, സന്നദ്ധ സംഘടനകൾ ഭക്ഷണം നൽകി വരുന്നു ഇന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ വകയായിരുന്നു ഭക്ഷണം നൽകിയത്.
സാധാരണ ദിവസങ്ങളിൽ നൽകി വരുന്നതു പോലെ 350 തിലധികം ആളുകൾക്ക് ചിക്കൻ ബിരിയാണിയാണ് പ്രസ്സ് ക്ലബ്ബ് വെച്ച് നൽകിയത്. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ, സെക്രട്ടറി അരുൺവിൻസെന്റ്, സന്നദ്ധ പ്രവർത്തകരായ അർഷാദ് ചെറ്റപ്പാലം, ഹുസൈൻ കുഴിനിലം തുടങ്ങിയവർ നേതൃത്വം നൽകി.