റിലീസിന് മുൻപ് 325 കോടി രൂപ നേടി രാജമൗലിയുടെ പുതിയ ചിത്രം ‘ആർ.അർ.ആർ’

റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ.’. 450 കോടി ബഡ്ജറ്റുള്ള ചിത്രം ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്ഫ്ലിക്സ്, സീ 5 , സ്റ്റാർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
ആർ‌.ആർ‌.ആർ.ൻറെ ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങൾ സീ നെറ്റ്‌വർക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ ടെലിവിഷൻ അവകാശങ്ങൾ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന് സ്വന്തമാണ്.

രാം ചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലേയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

ഒക്ടോബർ 13 ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ആർ‌ആർ‌ആറിന്റെ നിർമ്മാതാക്കൾ. കൊറോണ വൈറസിന്റെ രണ്ടാം തരംഗം എത്ര വേഗത്തിൽ നിയന്ത്രണവിധേയമാകുമെന്നതിനെ ആശ്രയിച്ചിരിക്കും ആ പദ്ധതി.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്.

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ ചരിത്ര തീരുമാനവുമായി റെയിൽവേ; കൺഫേം ടിക്കറ്റിലെ യാത്രാ തീയതി ഇനി മാറ്റാം, സ്ഥിരീകരിച്ച് മന്ത്രി

യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ

‘ജീവിതത്തിലെ അസുലഭ നിമിഷം’; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും

അർഹതയ്ക്കുള്ള അംഗീകാരം; 2024 ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജുവിന്; വരുൺ മികച്ച ബൗളർ

2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.