വയനാട് ജില്ലയില്‍ ഇന്ന് (28.05.21) 264 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 2444 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.23 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57331 ആയി. 52286 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4573 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ