പിണങ്ങോട്: കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറൻ്റൈനിൽ കഴിയുന്നവരുടെയും കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിച്ചു നൽകുന്ന സി.പി.ഐ.എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ “തനിച്ചാക്കില്ല കൂടെ ഞങ്ങളുണ്ട്” സസ്നേഹം ക്യാംപയിനിന് തുടക്കമായി
പ്രതിസന്ധി ഘട്ടത്തിൽ രോഗം പിടിപെട്ടവർക്കും കുടുംബങ്ങൾക്കും പാർട്ടി വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിൻ ആരംഭിച്ചത്
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ വെങ്ങപ്പള്ളി ഏഴാം വാർഡ് പാർട്ടി വളണ്ടിയർ ചുമതലയുള്ള സി.വി ഉപേഷിന് കിറ്റ് നൽകി ക്യാംപയിൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധു ഏരിയ കമ്മിറ്റി അംഗങ്ങളായ യു. വേണുഗോപാലൻ, പി.എം നാസർ ലോക്കൽ സെക്രട്ടറി പി.ജംഷിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ