മാനന്തവാടി: നഗരസഭ കോവിഡ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 36 ഡിവിഷനുകളിലും ആർആർടി അംഗങ്ങളുടെ നേതൃത്വത്തിൽ ഡിവിഷൻ തല കൺട്രോൾ റൂമുകൾ ആരംഭിച്ചു. അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ ഹെൽപ് ഡെസ്ക്കും ആരംഭിച്ചു. ഹെൽപ് ഡെസ്ക്ക് മുഖേന 36 ഡിവിഷനുകളിലെ കൺട്രോൾ റൂമുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും. നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.വി.എസ്. മുസ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജോർജ്, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റിൻ, അബ്ദുൽ ആസിഫ്, പി.എം. ഷിബു ജോർജ്, വി.കെ. സുലോചന, ഷൈനി ജോർജ്, സിനി ബാബു എന്നിവർ പ്രസംഗിച്ചു.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ