ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു നല്‍കിയ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുളള പ്രദേശങ്ങളില്‍ താഴെ പറയും പ്രകാരം ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
10, +2 പരീക്ഷ പേപ്പര്‍ മുല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെട്ട് കല്ല്, ചെത്ത് കല്ല് എന്നിവ ചെത്തിയെടുക്കാനും വാഹനങ്ങളില്‍ അവ നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടു പോകുവാനും അനുവദിക്കും.
റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ചെയ്യുന്ന പ്രവര്‍ത്തികളും അത്തരം സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, ഓട്ടോമൊബൈല്‍ സ്‌പെയര്‍ സ്‌പോര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഡൈ്വസ് നല്‍കുന്നതിനായി ആവശ്യമായ മിനിമം ജീവനക്കാരെ വെച്ച് ജില്ലാ പി.എസ്.സി ഓഫീസിന് പ്രവര്‍ത്തിക്കാവുന്നതാണ്.
കണ്ണട റിപ്പയര്‍ ചെയ്യുന്ന കടകള്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും, ശനിയാഴ്ചകളിലും കണ്ടെന്‍മെന്റ് സോണുകളില്‍ ഒഴികെ കാലത്ത് 10 മണി മുതല്‍ 2 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം.
മഴക്കാല മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യമുളള പ്ലാസ്റ്റിക് റെക്‌സിന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എല്ലാ വ്യാഴാഴ്ച്ചകളിലും തുറന്നു പ്രവര്‍ത്തിക്കാം. കണ്ടന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.
മൊബൈല്‍ കടകളും ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, മൊബൈല്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ എന്നിവ എല്ലാ ബുധനാഴ്ചകളിലും, ശനിയാഴ്ചകളിലും 10 മണി മുതല്‍ 1 മണിവരെ പ്രവര്‍ത്തിക്കാം. കണ്ടെന്‍മെന്റ് സോണുകളില്‍ അത്തരം കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
മലഞ്ചരക്ക്/റബ്ബര്‍ എടുക്കുന്ന കടകള്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും വ്യാഴാഴ്ച്ചകളിലും തുറന്നു പ്രവര്‍ത്തിക്കാം. കണ്ടെന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തന സമയം 10 മുതല്‍ 2 മണി വരെ ആയിരിക്കും.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഡോര്‍ ഡെലിവറിക്ക് വേണ്ടി സാധനങ്ങള്‍ എടുക്കുന്നതിനായി കടകള്‍ക്ക് കാലത്ത് 7 മണി മുതല്‍ 9 വരെ തുറക്കാവുന്നതാണ്. തുറക്കുന്ന വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. എന്നാല്‍ ഈ സമയങ്ങളില്‍ കടകളില്‍ നേരിട്ടുള്ള വില്ലന പാടുളളതല്ല.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നാളിതുവരെ തുറന്നു പ്രവര്‍ത്തിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ ക്ലീനിംഗ് ആവശ്യാര്‍ത്ഥം കുറച്ച് ജീവനക്കാരെ പങ്കെടുപ്പിച്ച് ക്ലീനിംഗ് നടത്താവുന്നതാണ്.