മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 40 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു. മദ്യം കടത്തിയ വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ കോഴിക്കോട് നെല്ലിയോട് വീട്ടില്‍ ജിനീഷ്(42) നെ അറസ്റ്റ് ചെയ്ത് കേസ്‌രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിലവില്‍ കേരളത്തില്‍ മദ്യം ലഭിക്കാത്ത സാഹചര്യമുള്ളതിനാല്‍ കര്‍ണ്ണാടകത്തില്‍ നിന്നും പച്ചക്കറി വാഹനങ്ങളിലും മറ്റും കര്‍ണ്ണാടക മദ്യം കടത്തുന്നു എന്ന വിവരമുള്ളതിനാല്‍ ചെക്ക് പോസ്റ്റില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പത്മകുമാര്‍ നേതൃത്തത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സന്തോഷ് , പ്രിവന്റീവ് ഓഫീസര്‍മാരായ പി.ശശി, കെ.ബി ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ