കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരില്‍ വീണ്ടും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവെന്ന് യുഎസില്‍ നിന്നുള്ള പഠനം. അമേരിക്കയിലെ യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
വാക്സിന്‍റെ രണ്ട് ഡോസും എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവരിൽ വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, പൂർണ വാക്സിനേഷൻ സ്വീകരിച്ച ശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവരിൽ ഭൂരിപക്ഷത്തിലും രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡാണ് കണ്ടു വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ചാണിത്. ഏപ്രിൽ അവസാനത്തോടെ 101 ദശലക്ഷം അമേരിക്കക്കാരാണ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. ഇവരിൽ വെറും 10,262 പേർക്കാണ് വീണ്ടും കൊവിഡ് ബാധ ഉണ്ടായത്. ഇവരില്‍ 27 ശതമാനം പേര്‍ക്കും തീവ്രമായ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവരുടെ ശരാശരി പ്രായം 58 ആണ്. ഈ 10,262 പേരിൽ ഏഴ് ശതമാനത്തിനു മാത്രമേ ആശുപത്രി വാസം വേണ്ടിവന്നുള്ളൂ എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പഠനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.