ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാല്‍- നിങ്ങളുടെ ഇന്‍ഫോര്‍മേഷന്‍ ഗവണ്‍മെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകള്‍ കണ്ടാല്‍- നിങ്ങള്‍ക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവണ്‍മെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങള്‍ക്ക് കോടതിയുടെ സമന്‍സ് കിട്ടുന്നതായിരിക്കും.” കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പില്‍ പ്രചരിക്കുന്ന ഒരു ഫോര്‍വേഡ് വൈറല്‍ മെസ്സേജാണിത്. സത്യത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ മെസ്സേജ് പ്രചരിച്ചിരുന്നു.
ഇത്തരത്തില്‍ വൈറലാകുന്ന മെസ്സേജുകള്‍ എല്ലാം ഫേക്ക് മെസ്സേജുകള്‍ ആണെന്നതാണ് വാസ്തവം.
നാളെ മുതല്‍ വാട്സാപ്പിനും വാട്സാപ്പ് കോളുകള്‍ക്കും ബാധകമാകുന്ന പുതിയ നിയമങ്ങള്‍ എന്ന തരത്തിലാണ് ഇപ്പോള്‍ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം മെസ്സേജുകളുടെ ഉറവിടം കണ്ടുപിടിക്കുന്നതിനെതിരെ വാട്സാപ്പ് കോടതിയെ സമീപിച്ച സമയത്താണ് ഇത് കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.
വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു വസ്തുത എന്തെന്നാല്‍, വാട്സാപ്പിലെ മെസ്സേജുകള്‍ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്റ്റഡാണ്. വാട്സപ്പിനോ, ഫേസ്ബുക്കിനോ, സര്‍ക്കാരിനോ മറ്റാര്‍ക്കെങ്കിലുമോ ആ മെസ്സേജുകള്‍ ഒന്നും തന്നെ വായിക്കാന്‍ സാധിക്കുന്നതല്ല.
ഇപ്പോള്‍ പ്രചരിക്കുന്ന ഒരുപാട് തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മെസ്സേജില്‍ പറയുന്നത് ഇപ്രകാരമാണ്, “എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, വാട്സ്‌ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടും, സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരെയുള്ള കാര്യങ്ങള്‍ പങ്കുവെക്കാതിരിക്കുക, രാഷ്ട്രീയമായും മതപരമായുമുള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.” ഇതിനു പുറമെ നിങ്ങളുടെ “ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്‌ട് ചെയ്യപ്പെടും” എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം വസ്തുതാ വിരുദ്ധവും വളരെ തെറ്റായകാര്യങ്ങളുമാണ്.
രണ്ടു നീല ടിക്കുകള്‍ അല്ലാതെ മറ്റൊരു ടിക്കും വാട്സാപ്പില്‍ കമ്ബനി അവതരിപ്പിച്ചിട്ടില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നിങ്ങള്‍ ഒരു മെസ്സേജ് അയക്കുമ്ബോള്‍ ആദ്യം വരുന്ന ഒറ്റ ടിക് മെസ്സേജ് അയക്കപെട്ടു എന്ന് കാണിക്കുന്നതിനും, രണ്ടു ടിക്കുകള്‍ മെസ്സേജ് അവിടെ ലഭിച്ചു എന്ന് കാണിക്കുന്നതിനും, നീല ടിക്കുകള്‍ മെസ്സേജ് ലഭിച്ച വ്യക്തി അത് വായിച്ചു എന്നും മനസിലാകുന്നതിനാണ്.
ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്? എങ്ങനെ ഉപയോഗിക്കാം?
വാട്സാപ്പ് മെസ്സേജുകള്‍ എല്ലാം തന്നെ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്റ്റഡാണ്. അതായത്, മെസ്സേജ് അയക്കുന്ന വ്യക്തിക്കും അത് ലഭിക്കുന്ന വ്യക്തിക്കും മാത്രമാണ് അത് കാണാന്‍ സാധിക്കുക. നിങ്ങള്‍ വാട്സാപ്പില്‍ അയക്കുന്ന ഒന്നും തന്നെ ഫേസ്ബുക്കിനോ ഇന്‍സ്റ്റഗ്രാമിനോ, സര്‍ക്കാരിനോ കാണാന്‍ സാധിക്കില്ല. സ്റ്റാറ്റസായാലും കോളുകളായാലും ഫോട്ടോസായാലും വിഡിയോകള്‍ ആയാലും അങ്ങനെ തന്നെയാണ്. ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്റ്റഡ് ആയവ ഒരു പ്രത്യേക ഡിജിറ്റല്‍ ലോക്ക് ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്.
നിങ്ങള്‍ ചാറ്റ് ചെയ്യുന്ന ഒരാളുടെ പ്രൊഫൈലില്‍ കേറി അവരുടെ മൊബൈല്‍ നമ്ബറിനും എബൗട്ടിനും മുകളിലുള്ള എന്‍ക്രിപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ഡിജിറ്റല്‍ ലോക്ക് കാണാന്‍ സാധിക്കും. നിങ്ങളുടെയും ആ വ്യക്തിയുടെയും കോഡുകള്‍ ഒന്നാണെങ്കില്‍ നിങ്ങള്‍ തമ്മില്‍ അയക്കുന്ന മെസ്സേജുകള്‍ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്റ്റഡാണ് സുരക്ഷിതമാണെന്നാണ് അര്‍ത്ഥം.