ആരോഗ്യവും, സൗന്ദര്യവും പരിപാലിക്കും മഞ്ഞളിന്റെ ഗുണങ്ങൾ

എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും മഞ്ഞൾ ഒരു പ്രതിവിധിയാണ്. പണച്ചിലവില്ലാതെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂസ്ക്ഷിക്കാൻ മഞ്ഞൾ സഹായിക്കും. മുഖത്തിലെ എന്ത് പ്രശ്നത്തിനും ഉത്തമ പരിഹാരം മഞ്ഞളാണ്. മഞ്ഞൾ ചേർത്തുള്ള ചില ഫേസ്‌പാക്കുകൾ പരിചയപ്പെടാം.

തേനും മഞ്ഞളും ചേരുമ്പോൾ മികച്ച ഫലമാണ് ലഭിക്കുക. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്. ചുളിവില്ലാത്ത ചർമ്മത്തിന് പ്രകൃതിയുടെ ഏറ്റവും മികച്ച ഫേസ്‌പാക്കാണ് മഞ്ഞളും തേനും.

ആന്റിഓക്‌സിഡന്റ്, കാൻസർ വിരുദ്ധ ഗുണങ്ങൾ ആണ് മഞ്ഞളിന്റെ സ്വീകാര്യതക്ക് കാരണം. അരിപ്പൊടി, കറ്റാര്‍ വാഴ, എന്നിവയും തേനിന് പകരം മഞ്ഞളിനൊപ്പം ഉപയോഗിയ്ക്കുന്നുണ്ട്. മുഖക്കുരുവിനും ചര്‍മത്തിലെ അലര്‍ജിയ്ക്കും അണുബാധകള്‍ക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ ചേർത്തുള്ള ഫേസ് പാക്ക്.

മികച്ച ഔഷധ ഗുണങ്ങൾ കാരണം ആയുർവേദ മരുന്നുകളിൽ മഞ്ഞൾ ശക്തമായ ഘടകമായി മാറുന്നു. അതുകൊണ്ടു തന്നെ മുഖത്തും ചർമ്മത്തിലും മഞ്ഞൾ പുരട്ടുന്നതുപോലെ തന്നെ ആഹാരത്തിലും ഉൾപ്പെടുത്തിയാൽ ശരീരവും ആരോഗ്യപൂർവ്വം കാത്തുസൂക്ഷിക്കാൻ സാധിക്കും.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.